Latest News

ഉദ്ഘാടനത്തിനൊരുങ്ങി ആയംകടവു പാലം

പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. അവസാനവട്ട പരിശോധനയ്ക്കായി ഇഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു.[www.malabarflash.com]

പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി കെ മിനി, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ സുരേഷ്, വിനോദ്, അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ബെന്നി, മജേക്കര്‍ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
17 കോടിയോളം രൂപ ചെലവഴിച്ചുള്ള പാലം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പൂര്‍ത്തീകരിച്ചത്. 52 തൂണുകളും 10 സ്പാനുകളുമുള്ള പാലത്തിന് 180 മീറ്ററാണ് നീളം. ജോയിന്റുകളില്ലാതെ ഇത്രയും നീളത്തിലുള്ള പാലം വടക്കേ മലബാറില്‍ ആദ്യത്തേതാണ്. 

പാലം തുറന്നു കൊടുക്കുന്നതോടെ പെരിയ ബസാറില്‍നിന്ന് ആയംകടവ് വഴി അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പെര്‍ളടുക്കയിലെത്താം. നിലവില്‍ പൊയിനാച്ചി വഴി പെരിയയില്‍ എത്താന്‍ 11 കിലോമീറ്റര്‍ അധികയാത്ര ചെയ്യണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.