Latest News

വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രകമാനം പൊളിക്കുന്നതിനെതിരെ പ്രതിഷേധം

ഉദുമ: റോഡ് വികസനമെന്ന പേരു പറഞ്ഞ് വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രകമാനം പൊളിച്ചുമാറ്റുന്നതിനെതിരെ ഭക്ത ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. ചരിത്ര പ്രസിദ്ധവും ലോക ടൂറിസം കേന്ദ്രത്തില്‍ ഇടം നേടിയ ബേക്കല്‍ കോട്ടയോടനുബന്ധിച്ചുള്ള മുഖ്യപ്രാണ ആഞ്ജനേയ ക്ഷേത്രത്തിന്റെ കവാടമാണ് അധികൃതര്‍ പൊളിക്കാന്‍ നീക്കം നടത്തുന്നത്.[www.malabarflash.com] 

58 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടക്കുന്ന് കെഎസ്ടിപി റോഡിന് സമാന്തരമായി ബേക്കല്‍ കോട്ടയിലേക്ക് കടന്നു പോകുന്ന റോഡിന് കുറുകെ കമാനം സ്ഥാപിച്ചത്. വലിയ വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ പ്രയാസ മില്ലാത്ത വിധത്തിലാണ് അന്ന് കമാനം തീര്‍ത്തത്ത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങള്‍ക്ക് വഴി അറിയാനും ക്ഷേത്രത്തിന് തന്നെ മുതല്‍ കൂട്ടാവുന്ന കവാടം പൊളിച്ചു നീക്കാനുള്ള അധികൃതരുടെ ഈ നീക്കത്തിനെതിരെ ഭക്തജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. 

കവാടം നിലനിര്‍ത്തുകയോ അല്ലെങ്കില്‍ അതിന് സമാനമായ പുതിയ കവാടം നിര്‍മ്മിച്ചു തരണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം. ഇത് പൂര്‍ണമായും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ എഡിഎമ്മുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. 

ക്ഷേത്രകവാട സംരക്ഷണത്തിന് വേണ്ടി ഭക്തജനങ്ങള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ്. 9ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ യോഗം ചേരും. തുടര്‍ന്ന് ആവശ്യമെങ്കില്‍ സമരുരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.