കോഴിക്കോട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശികളായ നാരോത്ത് വീട്ടില്‍ സദാനന്ദന്റെ മകന് ആദിത്ത് (23), കാട്ടാംവള്ളി അഭിരാം (21)എന്നിവരാണ് മരിച്ചത്.[www.malabarflash.com]
കാറിലുണ്ടായിരുന്ന താമരശേരി സ്വദേശി അഖില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിന് സമീപം കുംബളംകോടായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച കാർ നിര്‍ത്തിയിട്ടിരുന്ന സിമന്റ് മിക്സർ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ആദിത്തും അഭിരാമും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇവർ സഞ്ചരിച്ച കാർ നിര്‍ത്തിയിട്ടിരുന്ന സിമന്റ് മിക്സർ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ആദിത്തും അഭിരാമും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ ബംഗളൂരുവിലേക്ക് പോയത്. പഠനത്തിനു ശേഷം ബംഗളുരുവില്തന്നെ എഡ്യുക്കേഷൻ കണ്സള്ട്ടസി നടത്തിവരികയായിരുന്നു ഇവര്‍. ശ്രീജയാണ് ആദിത്തിന്റെ അമ്മ
No comments:
Post a Comment