Latest News

നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിയ ബി.ജെ.പി എം.എല്‍.എ ജയിലില്‍

ഇന്‍ഡോര്‍: മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗ്യയയുടെ മകനും എം.എല്‍.എയുമായ ആകാശ് വിജയ് വര്‍ഗ്യയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിയ കേസില്‍ ജയിലിലടച്ചു.[www.malabarflash.com]

നഗരസഭാ ജീവനക്കാരായ ധീരേന്ദ്ര ബ്യാസ്, അസീത് ഖാരെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്‍ഡോറിലെ ഗഞ്ചി പ്രദേശത്ത് പരിശോധനക്കെത്തിയപ്പോഴാണ് അക്രമമുണ്ടായത്.

എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരോട് അഞ്ച് മിനിറ്റിനുള്ളില്‍ ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ പാര്‍ടി പ്രവര്‍ത്തകരുടെയും പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും സാനിധ്യത്തില്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അക്രമിച്ചു. തുടര്‍ന്ന് പാര്‍ടി പ്രവര്‍ത്തകരും ഇവരെ കൈയേറ്റം ചെയ്തു.

സംഭവത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എം.എല്‍.എ ഞാന്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും ആദ്യം അപേക്ഷിക്കുക പിന്നെ ആക്രമിക്കുക എന്നതാണ് താന്‍ സംഘടനയില്‍ നിന്നും പഠിച്ചതെന്നും പറഞ്ഞു.

മര്‍ദനമേറ്റവരുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസെടുത്ത് ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും ജഡ്ജി ജാമ്യം അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് ജൂലൈ ഏഴ് വരെ എം.എല്‍.എയെ റിമാന്‍ഡ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.