Latest News

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കുന്നോത്തുപറമ്പ്: കണ്ണൂര്‍ കുന്നോത്തു പറമ്പില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്. പാറായി മനോഹരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.[www.malabarflash.com] 

സംഭവ സമയത്ത് മനോഹരന്‍ വീട്ടില്‍ ഇല്ലായിരുന്നു. ബോംബേറിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് മനോഹരന്റെ ഭാര്യ സ്മിതയെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയായ മനോഹരന്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.