മീറററ്: മീററ്റിലെ ഒരുവീട്ടിലെ കേടായ സിസിടിവി നന്നാക്കുന്നതിനിടെ അവയിലെ ദൃശ്യങ്ങൾ കണ്ട് ഞെട്ടിയ ടെക്നിഷ്യൻ പുറത്തുകൊണ്ടുവന്നത് ഒരുനരാധമന്റെ യഥാർത്ഥ മുഖത്തെ.[www,malabarflash.com]
പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് കാമറയിൽ കണ്ടത്. ഇത് കണ്ടയുടൻ തന്നെ ടെക്നീഷ്യൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.
മീററ്റിലെ ഒരു വീട് ചെറിയ പെൺകുട്ടികളെ പീഡിപ്പിക്കുന്നതിന്റെ കേന്ദ്രമായിരുന്നു. ഇൻഷുറൻസ് എക്സിക്യൂട്ടിവ് ആയി വിരമിച്ച 63കാരനാണ് രണ്ട് വർഷത്തിനിടെ നിരവധി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയത്.
വിമൽ ചന്ദിന്റെ വീട് കുട്ടികളുടെ അഭയകേന്ദ്രമായാണ് നാട്ടുകാർ കണ്ടിരുന്നത്. പാവപ്പെട്ട കുട്ടികളെ വീട്ടുജോലിക്കായി വീട്ടിൽ കൊണ്ടുവന്ന് അവർക്ക് ഭക്ഷണവും വസ്ത്രവും ധനസഹായവും ഒക്കെ നൽകിയിരുന്നു വിമൽ ചന്ദ്.
'2016ൽ വിമൽ ചന്ദിന്റെ ഭാര്യ മരിച്ചു. അതിനുശേഷം സമീപത്തുള്ള ഒരു അമ്പലത്തിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് ഇയാൾ അന്നദാനം നൽകാൻ തുടങ്ങി. പണവും വസ്ത്രവും നൽകി. അതിൽ സന്തുഷ്ടരായ പെൺകുട്ടികൾ ഇയാളുടെ വീട്ടിൽ പോയി സഹായിക്കുമായിരുന്നതായി സമീപവാസികൾ പറയുന്നു.
മിക്ക പെൺകുട്ടികളും പാവപ്പെട്ട വീട്ടിൽ നിന്നും ഉള്ളവരാണ്. ബാലപീഡനത്തിനിരയായ ആറു പേരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബിസിനസുകാരനെയും മറ്റൊരാളെയും കൂടി പോലീസ് അറസ്റ്റ് ചെയ്തു.
No comments:
Post a Comment