തച്ചനല്ലൂർ: ജാതിയുടെ പേരിൽ തമിഴ്നാട്ടിൽ ഡിവൈഎഫ്ഐ നേതാവിനെ തല്ലിക്കൊന്നു. തച്ചനല്ലൂരിനു സമീപത്തെ കരൈയിരിപ്പിലാണു സംഭവം. ഡിവൈഎഫ്ഐ ജില്ലാ ട്രഷററും പട്ടികജാതി വിഭാഗക്കാരനുമായ അശോക് എന്ന യുവാവാണ് ബുധനാഴ്ച രാത്രി മറ്റൊരു ജാതിക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.[www.malabarflash.com]
രാത്രി പതിനൊന്നോടെ വീട്ടിലേക്കു നടന്നുപോകും വഴിയാണ് സംഘം അശോകിനെ ആക്രമിച്ചത്. ഇതിനുശേഷം മൃതദേഹം സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് രക്തത്തിൽ കുളിച്ച അശോകിനെ കണ്ടെത്തിയത്. പള്ളർ ജാതിയിൽ പെട്ടതാണ് അശോക്. തേവർ സമുദായാംഗങ്ങൾ ആക്രമണം നടത്തിയതെന്നാണു പോലീസ് നൽകുന്ന വിവരം.
താഴ്ന്ന ജാതിക്കാർക്കു വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി സമരം സംഘടിപ്പിച്ച സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട അശോകുണ്ടായിരുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ടവർ സഞ്ചരിക്കുന്പോൾ തേവർ സമുദായത്തിൽ പെട്ടവർ ഉപദ്രവിക്കുന്നതിന് എതിരേയായിരുന്നു സമരം.
കഴിഞ്ഞ ദിവസം പുല്ലുമായി വഴിയിലൂടെ നടന്നുപോയ അശോകിന്റെ അമ്മയെ ഒരു സംഘം ഉപദ്രവിച്ചിരുന്നു. ഇതിനെതിരേ അശോക് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയാറായില്ല. ഇതിനു പിന്നാലെയാണ് അശോകിന്റെ കൊലപാതകം. ഇതേതുടർന്ന് കഴിഞ്ഞ ദിവസം രാത്രി അശോകിന്റെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു.

No comments:
Post a Comment