വാടാനപ്പള്ളി: ആറാം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകൾ ലതിക (11) ആണു മരിച്ചത്. ഇടശേരിയിൽ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു തൂങ്ങിയനിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം.[www.malabarflash.com]
അച്ഛനും അമ്മയും കൽപ്പണിക്കു പോയിരിക്കുകയായിരുന്നു. രണ്ടും ആറും 13ഉം വയസുള്ള മൂന്നു സഹോദരങ്ങൾക്കൊപ്പം ലതിക വാടക വീട്ടിൽ ടിവി കണ്ടിരിക്കുകയായിരുന്നു. മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ ലതികയെ കാണാതായതോടെ മൂന്നു സഹോദരങ്ങളും തിരക്കി പറന്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിക്കടുത്ത് പോയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. കുട്ടികൾ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും മരിച്ചിരുന്നു.
വാതിലിൽ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു തൂങ്ങിയനിലയിൽ കണ്ടത്. കാൽ നിലത്തു മുട്ടിയ നിലയിലായിരുന്നു. വാടാനപ്പള്ളി സിഐ കെ.ആർ. മധു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
തളിക്കുളം ചിലങ്ക പടിഞ്ഞാറ് എഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണു മരിച്ച ലതിക. തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം പ്രമീള സുദർശന്റെ ഷെഡിലാണു കുടുംബം രണ്ടു വർഷമായി താമസിക്കുന്നത്.

No comments:
Post a Comment