വൈക്കം: ടൂ വീലർ ഫുഡ് ഡെലിവറിയുടെ മറവിൽ തന്ത്രപരമായി കഞ്ചാവു വിറ്റുവന്ന പത്തംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
എറണാകുളം മരടിലെ ഫ്ളാറ്റിൽ മുറിയെടുത്തു കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വൈക്കം പടിഞ്ഞാറ്റിൻചേരി കൊച്ചാലുങ്കൽ കെ. അനന്തു (21), വെച്ചൂർ ബിൽബി ഭവനിൽ ബിബിൻ(23), ചേർത്തല തണ്ണീർമുക്കം നോർത്ത് പടനിലത്ത് ജോസഫ് ടോം (22), തണ്ണീർമുക്കം നോർത്ത് കുന്നച്ചാൽ ഗോകുൽ തിലക് (22), ചേർത്തല കൊക്കോതമംഗലം വാരനാട് മണവേലിക്കര ചിറക്കത്തറ ജിതിൻ പോൾ (24), വെച്ചൂർ അച്ചിനകം കളരിക്കൽ തറയിൽ ബെൻ സുധീഷ് (22), വെച്ചൂർ പോത്താടിത്തറ എമിൽ സണ്ണി (24), വെച്ചൂർ ആഞ്ഞിലിക്കൽ ജിതിൻ ഷാജി (23), കുടവെച്ചൂർ ബിൽബി ഭവനിൽ ജിതിൻ ദേവസ്യ (23), അച്ചിനകം കളരിക്കൽ തറയിൽത്തറയിൽ സജിത്ത് ബോസ് (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വെച്ചൂർ ശാസ്തക്കുളം ജംഗ്ഷനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വൈക്കം കൊച്ചാലുങ്കൽ കെ.അനന്തു(21), വെച്ചൂർ ബിൽബി ഭവനിൽ ബിബിൻ (23)വരെ എക്സൈസ് ചോദ്യം ചെയ്തു പരിശോധിച്ചപ്പോൾ ഇവരുടെ പക്കൽനിന്ന് 120 ഗ്രാം കഞ്ചാവ് കണ്ടെടുത്തതോടെയാണ് ഫ്ളാറ്റ് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽക്കുന്ന ഇവരുടെ കൂട്ടാളികളിലേക്ക് അന്വേഷണമെത്തിയത്.
വൈക്കം എക്സൈസ് ഇൻസ്പെക്ടർ എൻ.സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി 9.30ന് എക്സൈസ് സംഘം സാഹസികമായി മരടിലെ ഫ്ളാറ്റിലെ മുറിയിൽ നടത്തിയ റെയ്ഡിൽ ജോസഫ് ടോം, ഗോകുൽ തിലക്, ജിതിൻ പോൾ, ബെൻ സുധീഷ്, പി. എമിൽ സണ്ണി, ജിതിൻ ഷാജി, ജിതിൻ ദേവസ്യ, സജിത്ത് ബോസ് എന്നിവർ പിടിയിലായി.
ഒരു കിലോഗ്രാമിലധികം കഞ്ചാവും പ്രതികൾ ഉപയോഗിച്ചിരുന്ന കറുത്ത നിറമുള്ള ബൈക്കും പിടിച്ചെടുത്തു.

No comments:
Post a Comment