മുള്ളേരിയ: പാരമ്പര്യമായി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ നില നിര്‍ത്തിയിരുന്ന പല മഹല്ലുകളും വിഭാഗീയതയുടെ പേരില്‍ വോട്ടെടുപ്പ് നടത്തി കീറി മുറിക്കുന്നതിന് പകരം വഖഫ് ബോര്‍ഡ് ഇടപെട്ട് മസ് ലഹത്ത് ചര്‍ച്ചക്കാണ് മുന്‍കൈ എടുക്കേണ്ടതെന്ന് അതിന്ന് വിട്ട് വീഴ്ചയുടെ വഴികളാണ് ഇരു വിഭാഗം സുന്നികളും സ്വീകരിക്കേണ്ടതെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന കമ്മിറ്റി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസ്താപിച്ചു.[www.malabarflash.com]
പള്ളങ്കോട് ഹയാത്തുല്‍ ഇസ്ലാം സുന്നി മദ്രസ ഫത്‌ഹേ മുബാറക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് ക്ഷേമത്തിനാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മഹല്ലിലെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താനാണ് ശ്രമിക്കെണ്ടത്, മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിച്ചാല്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്യുന്നതിന് പകരം വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിച്ച് മസ്‌ലഹത്തിന്റെ വഴികളിലൂടെയാണ് നീങ്ങേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
മദ്രസാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. അടുക്കം മുഹമ്മദ് ഹാജി, മുഹമ്മദ് അമാനി മണിയൂര്‍, ശഹീര്‍ പള്ളങ്കോട് പ്രസംഗിച്ചു. പി എസ് അബ്ദുള്ളക്കുഞ്ഞി ഹാജി സ്വാഗതവും ഏ എച്ച് എം കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.

No comments:
Post a Comment