കൊച്ചി: കാണാതായ എറണാകുളം സെന്‍ട്രല്‍ സി ഐ വി എസ് നവാസിനെ കണ്ടെത്താന്‍ പോലിസിന്റെ നേതൃത്വത്തില്‍ സംസ്ഥാപന വ്യാപകമായി അന്വേഷണം ആരംഭിച്ചു.[www.malabarflash.com]
നവാസ് കായംകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യം പോലിസിന് ലഭിച്ചു. ചേര്‍ത്തല കുത്തിയതോട് സ്വദേശിയാണ് നവാസ്. എറണാകുളത്ത് നിന്നും ചേര്‍ത്തലയില്‍ എത്തിയതിനു ശേഷം അവിടെ നിന്നും ഒരു ജീപ്പിലാണ് നവാസ് കായംകുളത്തെത്തിയത് കായംകുളത്ത് നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരം ഭാഗത്തേയക്ക് പോയതായാണ് പോലിസിന്റെ നിഗമനം.
മൊബൈല്‍ ഫോണ്‍ ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണം സാധ്യമാകാത്ത അവസ്ഥയിലാണ് പോലിസിന്. സംസ്ഥാനത്തെ മുഴുവന്‍ ജില്ല പോലിസ് മേധാവികള്‍ക്കും നവാസിനെ കാണാതായതു സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവാസിനെ കാണാതാകുന്നതിനു മുമ്പ് അദ്ദേഹം ബന്ധുവിന് അയച്ച വാട്‌സ് ആപ് സന്ദേശം പോലിസിന് ലഭിച്ചിട്ടുണ്ട്.താനൊരു യാത്രപോകുന്നുവെന്ന തരത്തിലാണ് ഈ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.ഭാര്യക്ക് സുഖമില്ലാതെ ക്വാര്‍ടേഴ്‌സിലുണ്ട്. ബന്ധുവിന്റെ അമ്മയെ ക്വാര്‍ടേഴ്‌സിലേക്ക് വിടണമെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ ഉണ്ട്.
നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതലാണ് നവാസിനെ കാണതായതെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.നവാസും മേലുദ്യോഗസ്ഥനുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. നവാസിനെ കാണാതാകുന്നതിനു മുമ്പായി ഇരുവരും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു.
എറണാകുളം റേഞ്ചിലെ മുഴുവന്‍ സ്റ്റേഷനുകളിലും പെട്രോളിംഗ് ഡ്യൂട്ടിയിലും ഉണ്ടായിരുന്ന പോലിസുകാര്‍ മുഴുവന്‍ വയര്‍ലെസ് സെറ്റിലൂടെ ഇരുവരുടേയും വാഗ്വാദങ്ങള്‍ കേട്ടിരുന്നുവത്രെ. ഇതെതുടര്‍ന്ന് നവാസ് ഏറെ മാനസിക സംഘര്‍ഷത്തിലായെന്നും പറയപ്പെടുന്നു. പിന്നീട് സ്റ്റേഷനിലെത്തിയ നവാസ് തന്റെ ഔദ്യോഗിക ഫോണ്‍നമ്പറിന്റെ സിം കാര്‍ഡ് ഊരി കീഴുദ്യോഗസ്ഥന് നല്‍കിയതിനു ശേഷം പോയെന്നാണ് പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സ്ഥലമാറ്റത്തിലാണ് മാരാരിക്കുളം സര്‍ക്കിളില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നവാസ് എത്തിയത്. ഇവിടെ നിന്നും നവാസിനെ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇന്നലെ മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്‍ക്കേണ്ടതായിരുന്നെങ്കിലും നവാസ് റിപോര്‍ട്ട് ചെയ്തിട്ടില്ല.
No comments:
Post a Comment