Latest News

മരുമകൻ തട്ടിക്കൊണ്ടു പോയി മർദിച്ച ഭാര്യാപിതാവ് മരിച്ചു

മഞ്ചേശ്വരം: മരുമകൻ തട്ടിക്കൊണ്ടു പോയി മർദിച്ച ഭാര്യാപിതാവ് മരിച്ചു. ഉപ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശി അല്‍ത്താഫ് (48) ആണ് മരിച്ചത്.[www.malabarflash.com] 

കഴിഞ്ഞ ഞായറാഴ്ചയാണ് വളർത്തു മകള്‍ സറീനയുടെ ഭര്‍ത്താവ് ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന്‍, അല്‍ത്താഫിനെയും രണ്ട് പെണ്‍കുട്ടികളിൽ ഒരാളെയും രാത്രി കാറില്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പിന്നീട് ഒരിടത്ത് ഇയാൾ ഉപേക്ഷിച്ചു.
മഞ്ചേശ്വരം, കുമ്പള പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇതിനിടയിൽ തിങ്കളാഴ്ച്ച പുലർച്ചെ കൈഞരമ്പ് മുറിച്ച നിലയിൽ അൽത്താഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച ശേഷം ഷബീര്‍ കടന്നുകളഞ്ഞു. ഐ.സി.യുവിൽ കഴിയുകയായിരുന്ന ഇയാളെ രാത്രിയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ ആറരയോടെ മരിക്കുകയായിരുന്നു.

മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം അക്രമിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് അല്‍ത്താഫ് ഏതാനും ദിവസം മുമ്പ് മകളെ ബേക്കൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഈ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലിനും തുടർന്ന് കൊലയിലേക്കും നയിച്ചതെന്നാണ് വിവരം.

ഷബീര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കർണാടകയിലേക്ക് കടന്ന ഇയാളെയും കൂട്ടാളികളെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.