Latest News

പാത നവീകരണം: ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണവും, സമയമാറ്റവും

തിരുവനന്തപുരം: റെയില്‍പാത നവീകരണജോലി നടക്കുന്നതിനാല്‍ കൊല്ലം -തിരുവനന്തപുരം സെക്ഷനില്‍ ട്രെയിനുകള്‍ക്ക് താത്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.[www.malabarflash.com]

ചെന്നൈ എഗ്മോറില്‍നിന്നു ജൂണ്‍ 26, 28, 29, 30, ജുലൈ ഒന്ന്, മൂന്ന്, അഞ്ച്, ആറ് തീയതികളില്‍ പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16127) തിരുവനന്തപുരത്ത് താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കും. പകരം, തിരുവനന്തപുരത്തുനിന്ന് ഒരു പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസിന്റെ ട്രെയിന്‍ നമ്പര്‍ 16127 ഉപയോഗിച്ച് അതേ സ്റ്റോപ്പുകളോടെ തിരുവനന്തപുരത്തുനിന്നു ജൂണ്‍ 27, 29, 30, ജൂലൈ ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ് ദിവസങ്ങളില്‍ ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തും. പുനക്രമീകരിച്ച ട്രെയിന്‍ സര്‍വീസുകള്‍: കൊച്ചുവേളി-ലോക്മാന്യ തിലക് ടെര്‍മിനസ് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (നന്പര്‍, 22114) കൊച്ചുവേളിയില്‍നിന്നു തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും രാത്രി 12.35-ന് പുറപ്പെടുന്നതിനുപകരം ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകി പുലര്‍ച്ചെ 1.55-നായിരിക്കും പുറപ്പെടുക. ജൂണ്‍ 27, ജൂലൈ ഒന്ന്, നാല് ദിവസങ്ങളിലായിരിക്കും ഈ മാറ്റം.

തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നന്പര്‍ 22653) തിരുവനന്തപുരത്തുനിന്നു തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും രാത്രി 12.30-ന് പുറപ്പെടുന്നതിനുപകരം ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകി പുലര്‍ച്ചെ 1.50-നായിരിക്കും പുറപ്പെടുക. ജൂണ്‍ 29, ജൂലൈ ആറ് തീയതികളിലായിരിക്കും ഈ മാറ്റം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.