മുവാറ്റുപുഴ: സ്‌കൂള്‍ അസംബ്ലിയിലേക്ക് പാഞ്ഞ് കയറിയ കാര്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. മുവാറ്റുപുഴ വിവേകാനന്ദ സ്‌കൂള്‍ അധ്യാപികയായിരുന്ന ഇടുക്കി അരീക്കുഴ സ്വദേശിനി വി.എം രേവതിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.[www.malabarflash.com]
വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയാണ് അധ്യാപികയ്ക്കും എട്ട് കുട്ടികള്‍ക്കും പരുക്കേറ്റത്.
വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയാണ് അധ്യാപികയ്ക്കും എട്ട് കുട്ടികള്‍ക്കും പരുക്കേറ്റത്.
ഇതേ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ധ്യാപികയേയും 2 കുട്ടികളെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.
അധ്യാപിക രണ്ട് ദിവസമായി ന്യൂറോ ഐസിയുവില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. കഴുത്തിലെ സ്‌പൈനല്‍ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിസാര പരുക്കേറ്റ കുട്ടികളെ ചികിത്സ നല്‍കി വിട്ടയച്ചിരുന്നു.

No comments:
Post a Comment