അബുദാബി: കഴിഞ്ഞ വര്‍ഷം സമ്മാനപദ്ധതിയുടെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണംതട്ടാന്‍ ശ്രമിച്ച 80 പേരെ അറസ്റ്റ് ചെയ്തു എന്ന് അബുദാബി പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണുകളിലേക്ക് വ്യാജ മെസേജുകള്‍ അയക്കുകയും ആളുകളില്‍നിന്ന് പലതരത്തില്‍ പണം അപഹരിക്കുകയുമായിരുന്നു ഇവരുടെ രീതി.[www.malabarflash.com]
പിടിയിലായ സംഘം അപഹരിച്ച മുഴുവന്‍ തുകയും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയതായും പോലീസ് അറിയിച്ചു. ബാങ്കുദ്യോഗസ്ഥര്‍ ആണെന്ന് പരിചയപ്പെടുത്തി അക്കൗണ്ട് നമ്പരും രഹസ്യ വിവരങ്ങളും ശേഖരിച്ചാണ് ഈ സംഘം തട്ടിപ്പുനടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

വ്യജ വെബ്സൈറ്റ് ലിങ്കുകള്‍ അയച്ച് കൊടുത്ത് ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവിശ്യപ്പെടുകയും ഇത് വഴി രഹസ്യ വിവരങ്ങള്‍ കൈക്കലാക്കുന്നതും ഈ സംഘത്തിന്റെ പതിവായിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ളവയാണ് ഇതില്‍ ചിലത്.
യു.എ.ഇ.യില്‍ ഇലക്ട്രോണിക് ധന ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നിയമസംവിധാനമാണുള്ളത്. ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് കാര്‍ഡ് നമ്പരുകള്‍ തെറ്റായ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ച് അതില്‍നിന്ന് പണം അപഹരിച്ചാല്‍ ആറുമാസത്തില്‍ കുറയാത്ത തടവും രണ്ടുലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹംവരെ പിഴയുമാണ് ശിക്ഷ.

No comments:
Post a Comment