കൊട്ടാരക്കര: എംസി റോഡിൽ കൊട്ടാരക്കര വാളകം വയക്കലിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ടാർ മിക്സിംഗ് ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു. ബസ് ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ ഇരുപതോളം പേർക്കു പരിക്കേറ്റു.[www.malabarflash.com]
കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രകാശ് (50), കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി സജീം (42) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവര്‍ പ്രകാശിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ ബേണ്‍ ഐസിയുവിലാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഒരാളെയും കൊട്ടാരക്കരയിലെയും വാളകത്തെയും സ്വകാര്യ ആശുപത്രികളിലായി 15 പേരെയുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45- ഓടെയാണ് അപകടം. കൊട്ടാരക്കരയിൽ നിന്നു തിരുവനന്തപുരത്തേക്കു പോയ കിളിമാനൂർ ഡിപ്പോയിലെ ബസാണ് ടാർ മിക്സിംഗ് ലോറിയുമായി മുഖാമുഖം കൂട്ടിയിടിച്ചത്.

No comments:
Post a Comment