Latest News

മനസ്സിനകത്താണ് വർഗീയത, അത് തുടച്ചുമാറ്റാൻ സാംസ്‌കാരിക അവബോധനത്തിനു ഊന്നൽ നൽകണം: കടന്നപ്പള്ളി രാമചന്ദ്രൻ

ഉദുമ: നമ്മുടെ മനസിനകത്താണ് വർഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.[www.malabarflash.com]

ഇവിടെ പോലീസുണ്ട് പട്ടാളമുണ്ട് നിയമ വ്യവസ്ഥകളുണ്ട്. എന്നിട്ടും ഇവിടെ വർഗീയ കലാപങ്ങൾ പടരുകയാണ്. നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാനാവുന്നില്ല. മനസ്സിനെ സംശുദ്ധമാക്കാൻ വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക അവബോധം സൃഷ്ടിക്കാൻ നമുക്കാവണം. വിദ്യാലയങ്ങൾ അതിനുള്ള വേദികൂടിയാവണം. 

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ഒരു വർഷം നീണ്ട സുവർണജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖൻ വി.കരുണാകരൻ മംഗളൂരിനെ യോഗത്തിൽ ആദരിച്ചു. 

സമിതി പ്രസിഡണ്ട് പി.വി.രാജേന്ദ്രൻ, മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ.ബാലകൃഷ്ണൻ, യുവജന ക്ഷേമ ബോർഡ് മെമ്പർ കെ.മണികണ്ഠൻ, അംബിക പരിപാലന സംഘം പ്രസിഡണ്ട് സി.എച്ച്.നാരായണൻ, ബി.ടി.ജയറാം, പള്ളം നാരായണൻ, രവീന്ദ്രൻ കൊക്കാൽ, പി.വി.ഭാസ്കരൻ, കെ.വി.കരുണാകരൻ എന്നിവർ പ്രസംഗിച്ചു. 

രാവിലെ നടന്ന വിദ്യാഭ്യാസ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി.പി.പി.മുസ്തഫ ഉദ്‌ഘാടനം ചെയ്തു. അംബിക സ്കൂൾ പ്രിൻസിപ്പൽ പി.മാധവൻ അധ്യക്ഷത വഹിച്ചു. സമിതിയുടെ തുടക്കത്തിൽ പ്രിൻസിപ്പലും അധ്യാപകരുമായിരുന്ന

സി.സുബ്രായ, എൻ.പി.വത്സല, എ.ദാമോദരൻ നായർ ,ഉണ്ണികൃഷ്ണൻ കരിപ്പോടി, വി.രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. ഉച്ചക്ക് നടന്ന സാംസ്‌കാരിക സദസ് സിനിമ സംവിധയകാൻ പ്രിയനന്ദനൻ ഉദ്‌ഘാടനം ചെയ്തു . കെ.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സുവർണ്ണ ജൂബിലിയുടെ സുവനീറിന്റെ പ്രകാശനവും നടന്നു. പി.വി.കെ.പനയാൽ, കെ.വി.കുമാരൻ, വി.വി.പ്രഭാകരൻ,

സുധീഷ് ഗോപാലകൃഷ്ണൻ, വിനോദ് അമ്പലത്തറ എന്നിവരെ ആദരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.