മലപ്പുറം: ജീവിച്ചിരിക്കുന്നവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയും ആദരാജ്ഞലികളുമായി സോഷ്യൽ മീഡിയ. രണ്ടു ദിവസങ്ങളിലായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ മരിച്ചവരെന്ന് പറഞ്ഞ് മമ്പാട് സ്വദേശികളായ യുവാക്കളുടെ സെൽഫിയാണ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്.[www.malabarflash.com]
മമ്പാട് സ്വദേശികളായ അജ്നാസ് നടുവക്കാട്, ജംഷീർ തൃക്കൈകുത്ത്, ജംഷിദ് കൂളിക്കൽ, ആസിഫ് ഓടായിക്കൽ, അഫലു എടക്കര എന്നിവരുടെ സെൽഫി അപകടത്തിൽ മരിച്ചവർ എന്ന രീതിയിയിൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുകയായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഊട്ടിയിൽ വിനോദയാത്ര പോയപ്പോൾ എടുത്ത ചിത്രമാണിത്.
ഇടുക്കി, എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടന്ന അപകട വാർത്തയിൽ ഉൾപ്പെടുത്തി ഈ ചിത്രം പ്രചരിച്ചെങ്കിലും ഇവർ കാര്യമായെടുത്തില്ല.
എന്നാൽ, ഞായറാഴ്ച പാലക്കാട്ട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇതേ ഫോട്ടോ വെച്ച് യാത്രാമൊഴിയും ആദരാജ്ഞലികളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് യുവാക്കൾ രാത്രി നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

No comments:
Post a Comment