ലക്നോ: ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലാണ് ഇത്രയധികം ആളുകൾ ഇടിമിന്നലേറ്റ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.[www.malabarflash.com]
മൈൻപുരിയിൽ ആറ് പേരും എതിലും കാസ്ഗഞ്ചിലും മൂന്ന് പേർ വീതവും മരിച്ചു. മൊറാദാബാദ്, ബദാവുൻ, ഫിലിഭിത്, മഥുര, കണ്ണാജ്, സംബാൽ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടത്. മൈൻപുരിൽ 41 പേർക്കാണ് പരിക്കേറ്റത്. ഇവർക്ക് ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.

No comments:
Post a Comment