Latest News

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചതായി​ പരാതി

വടകര: വടകരയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. പെൺകുട്ടിയുടെ മാതാവാണ്​ ഇതുമായി ബന്ധപ്പെട്ട്​ വടകര പോലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ നാല്​ പേരെ പോലീസ്​ കസ്​റ്റഡിയിലെടുത്തു.[www.malabarflash.com]
കഴിഞ്ഞ ദിവസം രാത്രിയാണ്​ പരാതിക്ക്​ ആസ്​പദമായ സംഭവമുണ്ടായത്​. ഒരു സംഘം ആളുകൾ വീട്ടിലേക്ക്​ അതിക്രമിച്ച്​ കയറുകയും പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന്​ പെൺകുട്ടിയെ പെട്രോളൊഴിച്ച്​ തീകൊളുത്തുകയായിരുന്നു. വീട്ടിലെത്തിയ സംഘം ഗൃഹോപകരണങ്ങൾ നശിപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.