ചെന്നൈ: സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ തമിഴ്നാട് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സർക്കാർ അഴിച്ചുപണിയുന്നു.[www.malabarflash.com]
കൂടുതൽ വ്യാപാരങ്ങൾ സംസ്ഥാനത്ത് സജീവമാക്കാൻ പോന്ന തരത്തിലാണ് മാറ്റങ്ങൾ. നിബന്ധനകളോടെ 24 മണിക്കൂറും കടകൾക്ക് പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഉടമ ആഗ്രഹിക്കുന്നെങ്കിൽ ദിവസം 24 മണിക്കൂറും കച്ചവടം നടത്താം. വർഷം മുഴുവനും വ്യാപാരം നടത്തുന്നതിനും തടസമുണ്ടാകില്ല. തൊഴിലാളികളെ ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുതെന്നും ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി നൽകരുതെന്നും നിബന്ധനയുണ്ട്. രാത്രി എട്ട് മുതൽ പുലർച്ചെ ആറ് വരെ സ്ത്രീകളെ ജോലിക്കു നിർത്തുന്നുണ്ടെങ്കിൽ അവരുടെ അനുവാദം എഴുതി വാങ്ങണമെന്നും അവർക്ക് സുരക്ഷ ഒരുക്കണമെന്നും നിർബന്ധനയുണ്ട്.
എല്ലാ തൊഴിലാളികൾക്കും ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നും കടകളിൽ സിസിടിവി സ്ഥാപിക്കണമെന്നും നിബന്ധനയുണ്ട്.

No comments:
Post a Comment