ആള്‍ട്ടോ സിഎന്‍ജി മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി. 4.11 ലക്ഷം രൂപയാണ് പ്രാരംഭ LXI വകഭേദത്തിന് വില. ഉയര്‍ന്ന LXI (O) വകഭേദം 4.14 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം).[www.malabarflash.com]
സിഎന്‍ജി കിറ്റുണ്ടെന്നതൊഴിച്ചാല്‍ കാറിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി പതിപ്പിലും തുടരും. 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാന്‍ ആള്‍ട്ടോ സിഎന്‍ജി പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്സ്.
പവര്‍ സ്റ്റീയറിങ്, HVAC യൂണിറ്റ്, മുന്‍ പവര്‍ വിന്‍ഡോ, പിന്‍ ചൈല്‍ഡ് ലോക്കുകള്‍, റിമോട്ട് ബൂട്ട്, ബോഡി നിറമുള്ള മിററുകളും ഡോര്‍ ഹാന്‍ഡിലുകളും തുടങ്ങി ആള്‍ട്ടോയുടെ പൊതുവിശേഷങ്ങളെല്ലാം പുതിയ സിഎന്‍ജി പതിപ്പില്‍ കാണാം. പാസഞ്ചര്‍ സൈഡ് എയര്‍ബാഗിനൊപ്പമാണ് ആള്‍ട്ടോ സിഎന്‍ജി LXI (O) വകഭേദം ഒരുങ്ങുന്നത്.

No comments:
Post a Comment