Latest News

ആറുമാസം മുമ്പ് കൊല്ലത്ത് നിന്ന് കാണാതായ വീട്ടമ്മയെ ഫേസ്ബുക്ക് കൂട്ടുകാരനൊപ്പം കണ്ണൂരിൽ കണ്ടെത്തി

കൊട്ടാരക്കര: ആറുമാസം മുമ്പ് പൂയപ്പള്ളിയിൽ നിന്ന് കാണാതായ നസീമ (35) എന്ന വീട്ടമ്മയെ കണ്ണൂരിൽ നിന്ന് കണ്ടെത്തി. പൂയപ്പള്ളി ചെങ്കൂർ സ്വദേശിനിയായ നസീമയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് നാസറുദ്ദീൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.[www.malabarflash.com]
ഭർത്താവ് നാസറുദ്ദീനുമായി മാനസികമായി അകൽച്ചയിലായിരുന്ന നസീമ ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിന്റെ ക്ഷണമനുസരിച്ചാണ് കണ്ണൂരിലെത്തിയത്. കണ്ണൂർ ജില്ലയിലെ കക്കാട്ടിൽ കണ്ണൂർ സ്വദേശിയായ സുഹൃത്തിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്നു നസീമ.

പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ. രാജേഷ് കുമാർ, എ.എസ്.ഐ രാജൻ, വനിതാ സി.പി.ഒ ആര്യ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയാണ് നസീമയെ അറസ്റ്റു ചെയ്തത്. കുറച്ചു ദിവസം മൈസൂറിലും മറ്റ് ചില സ്ഥലങ്ങളിലുമായി കറങ്ങി നടന്ന ശേഷം നസീമയും ഫേസ്ബുക്ക് കൂട്ടാളിയും കണ്ണൂരിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചു വരുകയായിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.