അഹമ്മദാബാദ്: കാമുകിയെ കൂടെക്കൂട്ടാൻ വിമാനത്തിൽ വ്യാജബോംബ് സന്ദേശം എഴുതിവച്ച യുവ വ്യവസായിക്ക് ജീവപര്യന്തം തടവും അഞ്ച് കോടി രൂപ പിഴയും. മുംബൈയിലെ പ്രമുഖ വ്യാപാരിയായ ബിർജു കിഷോർ സല്ലയെ (37) ആണ് അഹമ്മദാബാദിലെ പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ചത്.[www.malabarflash.com]
പിഴത്തുക ബോംബ് ഭീഷണിയുണ്ടായ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കുമായി വീതിച്ചുകൊടുക്കാനും ജഡ്ജി കെ.എം ദേവ് ഉത്തരവിട്ടു.
2017 ഒക്ടോബർ 30 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ-ഡൽഹി ജെറ്റ് എയർവെയ്സ് വിമാനത്തിലാണ് സല്ല ബോംബ് ഭീഷണി സന്ദേശം എഴുതിവച്ചത്. വിമാനറാഞ്ചൽ വിരുദ്ധ നിയമപ്രകാരമുള്ള രാജ്യത്തെ ആദ്യ അറസ്റ്റായിരുന്നു സല്ലയുടേത്. മരണം വരെ ജീവപര്യന്തവും സ്വത്തു കണ്ടുകെട്ടലുമാണ് ഇതുപ്രകാരം ശിക്ഷ. കഴിഞ്ഞ ജനുവരിയിൽ സല്ലയ്ക്കെതിരെ കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് എയര്ഹോസ്റ്റസിനാണ് ഇംഗ്ലീഷിലും ഉറുദുവിലമുള്ള ഭീഷണിക്കത്ത് ലഭിച്ചത്. പന്ത്രണ്ട് പേരടങ്ങുന്ന സംഘം സ്ഫോടനവസ്തുക്കളുമായി വിമാനത്തിലുണ്ടെന്നും ഡൽഹിയിലിറക്കാതെ നേരെ പാക് അധീനകാഷ്മീരിലേക്ക് പോവണമെന്നുമായിരുന്നു ഭീഷണി. ഇതോടെ പൈലറ്റ് വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ്പട്ടേൽ വിമാനത്താവളത്തിലിറക്കി.
115യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മണിക്കൂറുകളോളം പരിശോധനനടത്തി. ഒടുവിലാണ് ജെറ്റ് എയർവെയ്സിലെ സ്ഥിരം യാത്രക്കാരനായ സല്ല പിടിയിലായത്. ഈ സംഭവത്തിനു മാസങ്ങൾക്കു മുമ്പും ഇയാൾ വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പാറ്റശല്യം ആരോപിച്ചാണ് ബഹളം ഉണ്ടാക്കിയത്. എന്നാൽ പാറ്റ ഇയാൾ കൊണ്ടുവന്നതാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
കാമുകിയെ ഡൽഹിയിൽനിന്നും മുംബൈയിൽ എത്തിക്കാനാണ് താൻ കൈവിട്ടകളി കളിച്ചതെന്നാണ് സല്ല പറയുന്നത്. ബോംബ് ഭീഷണി ഉണ്ടായാൽ ജെറ്റ് എയർവെയ്സ് ഡൽഹിയിലെ സർവീസുകൾ നിർത്തിവയ്ക്കും. ഇതോടെ ജെറ്റ് എയർവെയ്സിൽ ഡൽഹിയിൽ ജോലി നോക്കുന്ന കാമുകി മുംബൈയിലേക്ക് എത്തും. ഇതായിരുന്നു സല്ലയുടെ പ്രതീക്ഷ. എന്നാൽ ആജീവനാന്തം ജയിലിൽ കഴിയാനായിരുന്നു സല്ലയുടെ "യോഗം'.

No comments:
Post a Comment