തിരുവനന്തപുരം: സംസ്ഥാനത്തെ 45ഓളം എയ്ഡഡ് സ്കൂളുകളിലും 15 ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. [www.malabarflash.com]
വിവിധ പേരുകളിലുള്ള ഫീസ് കൊള്ളയാണ് സ്കൂളുകളിൽ നടക്കുന്നതെന്ന് വ്യക്തമായി. അനധികൃതമായി പിരിച്ചെടുത്ത പണവും പലയിടങ്ങളിൽനിന്ന് പിടിച്ചെടുത്തു. വിദ്യാർഥി പ്രവേശനത്തിന് പണവുമായെത്തിയ രക്ഷാകർത്താവും വിജിലൻസിന് മുന്നിൽപെട്ടു.
ചൊവ്വാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച ‘ഓപറേഷൻ ഈഗിൾ വാച്ച്’ എന്ന പരിശോധന വൈകുന്നേരംവരെ നീണ്ടു.
ഉയർന്ന വിജയശതമാനവും ഗുണനിലവാരവും പുലർത്തുന്ന സർക്കാർ - എയ്ഡഡ് സ്കൂളുകളിലെ മാനേജ്മൻറുകൾ പ്രവേശനസമയത്ത് വിദ്യാർഥികളുടെ രക്ഷാകർത്താക്കളിൽനിന്ന് അനധികൃതമായി പി.ടി.എ ഫണ്ട്, ബിൽഡിങ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻതുകകൾ പിരിച്ചെടുക്കുന്നതായി കണ്ടെത്തി.
അധ്യാപക, അനധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായും കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുൻഗണന ക്രമം തെറ്റിച്ച് അംഗീകാരം നൽകുന്നതായും വിരമിക്കൽ ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പ്ലസ്വൺ പ്രവേശനത്തിന്റെ മറവിൽ പല സ്കൂളുകളും വൻ കോഴവാങ്ങിയതായും വിദ്യാർഥികളിൽ നിന്നും പി.ടി.എ ഫണ്ട്, സ്കൂൾ വികസന ഫണ്ട്, കെട്ടിട നിർമാണ ഫണ്ട് തുടങ്ങി പല പേരിൽ അനധികൃതമായി വൻ പണപ്പിരിവ് നടത്തുന്നതായും വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.
എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടാക്കുന്നു, മുൻഗണനാക്രമം തെറ്റിക്കുന്നു എന്നിവയടക്കമുള്ള പരാതികൾ മുൻ നിർത്തിയാണ് ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ പരിശോധന നടത്തിയത്.
തിരുവനന്തപുരം ഡി.ഡി.ഇ ഓഫിസ് പരിശോധിച്ചതിൽ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പി.ടി.എ ഫണ്ടിൽനിന്ന് 491750 രൂപ വക മാറ്റി ചെലവഴിച്ചതായും ഈ തുക മാനേജ്മന്റിനെ കൊണ്ട് ഡി.ഡി.ഇ ഓഫിസ് ഇടപെട്ട് തിരിച്ചടച്ചതായും കണ്ടെത്തി.
മലപ്പുറം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ജൂനിയർ സൂപ്രണ്ടിെൻറ കൈവശം കണക്കിൽപെടാത്ത 95,000 രൂപ പിടിച്ചെടുത്തു. ഇവിടെ ഹയർസെക്കൻഡറി അധ്യാപകരുടെ നിയമനത്തിൽ അനാവശ്യ കാലതാമസം വരുത്തുന്നു.
കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഓഫിസിലെ ക്ലർക്കിന്റെ കൈവശം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അപ്രൂവൽ നൽകാത്തതും ആറ് മാസത്തിൽ കൂടുതൽ പഴക്കമുള്ളതുമായ 20ലേറെ ഫയലുകൾ പിടിച്ചെടുത്തു.
വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്തിെൻറ നിർദേശപ്രകാരം വിജിലൻസ് ഐ.ജി എച്ച്. വെങ്കടേഷിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെപറ്റി കൂടുതൽ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് ഡയറക്ടർ അറിയിച്ചു.

No comments:
Post a Comment