കാസര്‍കോട്: ഗസല്‍ പത്രാധിപരും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യവുമായ അബ്ബാസ് മുതലപ്പാറ(54) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ താമസസ്ഥലത്ത് രക്തസമ്മര്‍ദം കൂടി അബോധാവസ്ഥയില്‍ കണ്ടെത്തിയ അബ്ബാസ് മുതലപ്പാറയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ വിഷയങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. മുളിയാറിലെ പുഞ്ചിരി ക്ലബിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ബോവിക്കാനം മുതലപ്പാറ സ്വദേശിയാണ്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ലോകസഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തുടര്‍ച്ചെയായി മത്സരിച്ച് ശ്രദ്ധേയനായിരുന്നു.
കഴിഞ്ഞ ലേകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ ചേരുകയും സംസ്ഥാന കൗണ്‍സില്‍ അംഗമായി നിയമിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് യുഡിഎഫിന്റെ ഘടകകക്ഷിയായിരുന്നതിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് വേണ്ടി മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. യുഡിഎഫിന്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
No comments:
Post a Comment