Latest News

യുവാക്കളുടെ പേരില്‍ പീഡനപരാതി നല്‍കാന്‍ യുവതിയെ സഹായിച്ചയാള്‍ ബലാത്സംഗത്തിന് റിമാന്‍ഡില്‍

പയ്യോളി: രണ്ടുയുവാക്കള്‍ പീഡിപ്പിച്ചതായി പരാതി നല്‍കാന്‍ യുവതിയെ സഹായിച്ചയാള്‍ അതേ യുവതിയുടെ പരാതിയില്‍ ഒടുവില്‍ ബലാത്സംഗത്തിന് റിമാന്‍ഡിലായി. പയ്യോളി പോലീസ് അറസ്റ്റ് ചെയ്ത കീഴൂര്‍ കുന്നുംപുറത്ത് മുഹമ്മദിനെ (37) പേരാമ്പ്ര കോടതിയാണ് റിമാന്‍ഡ് ചെയ്തത്.[www.malabarflash.com]

പള്ളിക്കരയിലെ 35 വയസ്സുള്ള വീട്ടമ്മയാണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് ഏഴുവര്‍ഷമായി ഗള്‍ഫിലാണ്. വീട് നിര്‍മാണത്തിന് ഭര്‍ത്താവ് ചുമതലപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ബന്ധുവായ മുഹമ്മദിനെ. വീട് നിര്‍മാണത്തിന് കല്ല് ഇറക്കാന്‍ വന്ന രണ്ടുപേര്‍ മാനഭംഗപ്പെടുത്തിയതായും സ്വര്‍ണം കവര്‍ന്നതായും യുവതി കഴിഞ്ഞമാസം 21-ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ കേസില്‍ കീഴരിയൂര്‍ തൂങ്കുഴിയില്‍ അന്‍സാറിനെ (27) പയ്യോളി സി.ഐ. പി. നാരായണന്‍, എസ്.ഐ. കെ. പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.
അന്‍സാറിനൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയും മേപ്പയ്യൂരില്‍ താമസക്കാരനുമായ യൂനസ് ഒളിവിലാണ്.

ഈ സംഭവത്തില്‍ യുവതിയെക്കൊണ്ട് പരാതികൊടുപ്പിക്കാനും മറ്റും അവര്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത് മുഹമ്മദായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി പയ്യോളി സ്റ്റേഷനിലെത്തിയത്.

മുഹമ്മദ് പലതവണ ബലാത്സംഗം നടത്തിയതായും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുഹമ്മദിന്റെ പേരില്‍ നേരത്തേ വേറെയും കേസുകളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.