Latest News

മാ​വേ​ലി​ക്ക​ര​യി​ൽ പോ​ലീ​സു​കാ​രി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്നു; പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ

കൊ​ല്ലം: മാ​വേ​ലി​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ​പോ​കു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്നു. വ​ള്ളി​കു​ന്നം കാ​ഞ്ഞി​പ്പു​ഴ​യി​ലാ​ണ് മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.[www.malabarflash.com]

വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ലെ സി​പി​ഒ സൗ​മ്യ പു​ഷ്ക​ര​ൻ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ​യി​ലെ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നാ​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി അ​ജാ​സ് പി​ടി​യി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ​നി​ന്നും കാ​ഞ്ഞി​പ്പു​ഴ ക​വ​ല​യി​ലേ​ക്ക് സൗ​മ്യ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

കാ​റി​ൽ എ​ത്തി​യ അ​ജാ​സ് സൗ​മ്യ​യു​ടെ സ്കൂ​ട്ട​റി​നു പി​ന്നി​ൽ ഇ​ടി​ച്ച് നി​ല​ത്തു​വീ​ഴ്ത്തി. അ​ജാ​സി​നെ ക​ണ്ട സൗ​മ്യ വീ​ട്ടി​ലേ​ക്ക് പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി. എ​ന്നാ​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ അ​ജാ​സ് വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് സൗ​മ്യ​യെ വെ​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി. തീ ​ആ​ളി​പ്പ​ട​ർ​ന്ന് അ​ജാ​സി​നും പൊ​ള്ള​ലേ​റ്റു. ശ​രീ​ര​മാ​സ​ക​ലം തീ​പി​ടി​ച്ച സൗ​മ്യ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു വീ​ണു. ശ​രീ​ര​ത്തി​ൽ 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ അ​ജാ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ട്ടു​കാ​ർ എ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി. വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് സൗ​മ്യ​യു​ടെ വീ​ട്. ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് ജോ​ലി ക​ഴി​ഞ്ഞ സൗ​മ്യ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നു ശേ​ഷ​മാ​ണ് സ്കൂ​ട്ട​റി​ൽ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. 

മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് സൗ​മ്യ. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. പ്ര​തി സ​ഞ്ച​രി​ച്ച കാ​റും ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.