Latest News

എമിറേറ്റ്സ് എയർലൈൻസ് വീണ്ടും ചിറകു വിടർത്തുന്നു

ദുബൈ: കരിപ്പൂരിൽ നാലു വർഷം മുമ്പ് വിമാനത്താവള റൺവേ വികസനവുമായി ബന്ധപപെട്ട് സർവീസ് നിർത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ സർവീസ് പുനരാരംഭിക്കുന്നു.[www.malabarflash.com]

ഇതു സംബന്ധിച്ച എമിറേറ്റിസിന്‍റെ എയ്റോ പൊളിറ്റിക്കൽ ആന്റ് ഇൻഡസ്ട്രി കാര്യ വകുപ്പ് സീനിയർ വൈസ് പ്രസിഡന്റ് സാലം ഉബൈദുള്ള, സീനിയർ മാനേജർ അഹമ്മദ് അൽ കാമിസ് എന്നിവർ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മായി കൂടികാഴ്ച നടത്തി. 

യു.എ.ഇ യിൽ നടത്തിയ കൂടികാഴ്ചയിൽ മന്ത്രിയോടൊപ്പം ഡോ.ആസാദ് മൂപ്പൻ, ഐ.ബി.പി.സി ചെയർമാൻ സുരേഷ് കുമാർ, ജയിംസ് മാത്യു, പി.കെ അൻവർ നഹ എന്നിവരും ഉണ്ടായിരുന്നു. 

റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സ് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതിനാലാണ് കരിപ്പൂരിലേക്കുള്ള സർവീസ് തുടർന്ന് നടത്താതിരുന്നത്.ഈ കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരമായാൽ അത് യു.എ.ഇ പ്രവാസികൾക്ക് അനുഗ്രഹമാകും.

ഇന്ത്യൻ സിവിൽ ഏവിയേഷൻ വിഭാഗം പുനർവിന്യാസത്തിലൂടെ അധികമായി ആഴ്ചയിൽ 2500 സീറ്റുകൾ ലഭ്യമാക്കിയാൽ ഇ സിസണിൽ തന്നെ സർവീസ് പുനരാരംഭിക്കാനുള്ള എമിറേറ്റിസിന്‍റെ സന്നദ്ധത ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. DGCA യെമായി ഈ വിഷയും എത്രയും വേഗത്തിൽ ബന്ധപ്പെട്ട് വേണ്ട നടപടി സ്വികരിക്കുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.