പള്ളിക്കര: പള്ളിക്കര പൂച്ചക്കാട് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. കാസര്‍കോട് ചെര്‍ക്കള അഞ്ചാംമൈലിലെ അജ്മല്‍ അംറാസ് (21) ആണ് മരിച്ചത്. റാഷിദ് (20), ജുറൈദ്(24), അമാനുള്ള (22), സഹദ് (22) എന്നിവര്‍ക്കാണ് പരിക്കേററത്.[www.malabarflash.com]
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച കെ.എല്‍ 14 യു 2717 നമ്പര്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് നിരത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ച് മറിയുകായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അംറാസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേററവരെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും വഴിയില്‍ വെച്ച് അംറാസ് മരിക്കുകയായിരുന്നു.
No comments:
Post a Comment