Latest News

താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കണം: പൃഥ്വിരാജ്‌

കൊല്ലം: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പണം മോഷ്​ടിച്ച്​ കടന്നുകളഞ്ഞെന്ന കേസിൽ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കണമെന്ന്‌ ആരോപണ വിധേയനായ കുണ്ടറ സ്വദേശി പൃഥ്വിരാജ്.[www.malabarflash.com]
വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണിത്താനുമായി നല്ല ബന്ധത്തിലായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽനിന്ന്​ മത്സരിച്ചപ്പോഴാണ്​ പരിചയപ്പെട്ടത്​.

ലോക്​സഭ സ്​ഥാനാർഥിത്വം പ്രഖ്യാപിച്ചതി​ന്റെ  അടുത്ത ദിവസം രാവിലെ കാസർകോട്ടേക്ക് പുറപ്പെടുമ്പോൾ ത​ന്റെ  കൈയിൽനിന്ന് വായ്പയായി അഞ്ചുലക്ഷം വാങ്ങി. പിന്നീട്​ കാസർകോട്ട് പ്രചാരണ സമയത്ത്​ പണം തിരികെ ചോദിച്ചപ്പോൾ ഉണ്ണിത്താനും സഹോദരനും ചേർന്ന് അപമാനിച്ചു. ഉണ്ണിത്താന് വിവിധ കേന്ദ്രങ്ങളിൽനിന്ന് യഥേഷ്​ടം ഫണ്ട് ലഭിച്ചിരുന്നു. പ്രമുഖ ജ്വല്ലറിയിൽനിന്ന്​ ഫണ്ട്​ ലഭിച്ചു. ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കൊല്ലം ഡി.സി.സിയിൽനിന്ന് ചുമതലപ്പെടുത്തിയിരുന്ന നടുക്കുന്നിൽ വിജയനായിരുന്നു. ഉണ്ണിത്താന്റെ  സഹോദരനും മകനും ഒപ്പമുണ്ടായിരുന്നു.

ഉണ്ണിത്താ​ന്റെ  നിർദേശപ്രകാരം ജ്വല്ലറിയിൽ ആദ്യം പോയി സംസാരിച്ചത് താനായിരുന്നു. എന്നാൽ, വൈകീട്ട് മകനെ വിട്ട് പണം കൈപ്പറ്റി. അവഗണിക്കുന്നുവെന്ന തോന്നലിനെ തുടർന്ന്​ ഏപ്രിൽ അഞ്ചിന് നാട്ടിൽ തിരികെ എത്തിയ ശേഷം പണം തിരികെ കിട്ടുന്നതിനായി വിളിച്ചു. ത​​ന്റെ  നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന്, താൻ ഭാര്യയുടെ ഫോണിൽനിന്ന് വിളിച്ച് ക്ഷുഭിതനായി സംസാരിച്ചു. പിന്നീട് ഭാര്യയുടെ ഫോണിലേക്ക് ഉണ്ണിത്താ​ന്റെ  ഗുണ്ടകൾ വിളിച്ച് അസഭ്യം പറയുകയും സ്ത്രീ ത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.

ഈ വിഷയത്തിൽ ഭാര്യ രമാദേവി കൊട്ടാരക്കര റൂറൽ എസ്​.പിക്ക് പരാതി നൽകി. തുക താൻ മോഷ്​ടിച്ചെന്ന് ആരോപിച്ച് ഉണ്ണിത്താൻ കേസ് കൊടുത്തത്​ ഇതിന്റെ  പ്രതികാരത്തിലാണ്​. താൻ കെ.പി.സി.സി പ്രസിഡൻറിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.