ന്യൂഡല്‍ഹി: മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടിയുടെ ബിജെപി പ്രവേശനം ഉടനുണ്ടായേക്കുമെന്നു സൂചന. ഡല്‍ഹിയിലുള്ള അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും പാര്‍ലമെന്റിലെത്തി കൂടിക്കാഴ്ച നടത്തി.[www.malabarflash.com]
നേരത്തേ, സിപിഎമ്മിലുണ്ടായിരിക്കെ രണ്ടുതവണ എംപിയായ അബ്ദുല്ലക്കുട്ടിയെ, മോദിയെ പുകഴ്ത്തിയതിനായിരുന്നു പുറത്താക്കിയിരുന്നത്. ഇതിനുശേഷം കോണ്‍ഗ്രസിലെത്തി എംഎല്‍എയാവുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ കോണ്‍ഗ്രസ് വിട്ട് അവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മോദി സ്തുതിയെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയിരുന്നു
ബിജെപിയില്‍ ചേരാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും ആലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതിനിടെ, സത്യം അംഗീകരിക്കുന്നവരെ സ്വാഗതം ചെയ്യുമെന്നും അബ്ദുല്ലക്കുട്ടിയെ പോലുള്ളവര്‍ സത്യം തുറന്നുപറയാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെയാണ്, മോദിയെ പ്രകീര്‍ത്തിച്ച് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയതിനു പിന്നാലെ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. കുറച്ചുകാലമായി കുടുംബസമേതം മംഗലാപുരത്താണ് അബ്ദുല്ലക്കുട്ടിയുടെ താമസം.
No comments:
Post a Comment