പെരിന്തല്‍മണ്ണ: മൂല്യബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ മദ്‌റസ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.[www.malabarflash.com]
പെരിന്തല്‍മണ്ണ പുത്തനങ്ങാടി ഹിദായത്തു സ്വിബിയാന്‍ ഹയര്‍ സെക്കന്ററി മദ്‌റസയില്‍ വെച്ച് നടന്ന മദ്‌റസ അധ്യയന വര്‍ഷാരംഭം 2019 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ മത വിദ്യ അഭ്യസിക്കുന്നവന് ഒരിക്കലും, തീവ്രവാദിയാകാന്‍ കഴിയില്ലെന്നും, തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറക്കുന്നവന്‍ വിശ്വാസിയല്ലാ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നാടിനോടും, സമൂഹത്തോടും, കുടുംബത്തോടും ഐക്യവും പ്രതിബദ്ധതയുമുള്ള സമൂഹമാണ് മദ്‌റസകള്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ് ലിയാര്‍ അധ്യക്ഷനായി.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി പ്രമേയ പ്രഭാഷണവും, ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണവും നടത്തി. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്തു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി പ്രമേയ പ്രഭാഷണവും, ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണവും നടത്തി. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്തു.
കൊടക് എ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം എ ചേളാരി, ഹുസൈന്‍ കുട്ടി മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ ഇബ്രാഹിം ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ അബൂബക്കര്‍ ഫൈസി, ശമീര്‍ ഫൈസി ഒടമല, സൈനുല്‍ ആബിദ് തങ്ങള്‍ മേലാറ്റൂര്‍, സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, പാതാരി അബ്ദുഹാജി, പാതാരി ഹംസപ്പ, സി എം ശമീര്‍ ഫൈസി, ബഷീര്‍ കിനാതിയില്‍, അമീര്‍ പാതാരി, ഷംസാദ് സലീം നിസാമി, എന്‍ടിസി മജീദ്, ഉസ്മാന്‍ ഫൈസി അരിപ്ര, റഹീം ഫൈസി ചെമ്മല, ഫൈറൂസ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, മുഹമ്മദലി ഫൈസി, വീരാന്‍ ഹാജി, നൗഫല്‍ പാതാരി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, കുഞ്ഞിമുഹമ്മദ് നിസാമി, ഷാഫി എന്‍, ഉമര്‍ ഫൈസി, കരീം ഫൈസി, കബീര്‍ ദാരിമി, റഫീഖ് ഫൈസി, യൂനുസ് ഫൈസി, ത്വാഹിര്‍ ദാരിമി, റഷീദ് ഫൈസി, ഉമര്‍, വി പി, ഇ ടി സിദ്ധീഖ്, സൈനുദ്ധീന്‍ ചോലയില്‍, വി ഫൈസല്‍, സലാം മന്നാനി, റഷീദ് ഫൈസി, കെ പി അലി, അന്‍സാര്‍ മുസ്‌ലിയാര്‍, അഷ്‌റഫ് ഫൈസി, ബഷീര്‍ മുസ്‌ലിയാര്‍, സയ്യിദ് തുഫൈല്‍ തങ്ങള്‍ ഷാഹിദ് കക്കുത്, ഷഹീല്‍ കെ പി, മുഹമ്മദ് ഫൈസി സംബന്ധിച്ചു.
No comments:
Post a Comment