കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ ജാമ്യ ഹർജി പിൻവലിച്ചു. ഹൈക്കോടതി ജാമ്യ ഹർജി വ്യാഴാഴ്ച മൂന്നിന് പരിഗണിക്കാനിരിക്കെയാണ് കേസിലെ പ്രതികളായ സജി പി. ജോർജ്, മുരളി, രഞ്ജിത്ത് എന്നിവർ ജാമ്യ ഹർജി പിൻവലിച്ചത്.[www.malabarflash.com]
ജാമ്യം തേടി സ്പെഷൽ കോടതിയെ സമീപിക്കാൻ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹർജി പിൻവലിച്ചത്.
ബുധനാഴ്ച പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവേ ഈ കേസ് നടപടികള്‍ വൈകിപ്പിക്കാനായി ചില രഹസ്യ അജണ്ടകള്‍ ഉള്ളതായി സംശയിക്കുന്നുവെന്ന് ജസ്റ്റീസ് ബി. സുധീന്ദ്രകുമാറിന്റെ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. ഇതിനു പിന്നാലെയാണ് പ്രതികൾ ഹർജി പിൻവലിച്ചത്.

No comments:
Post a Comment