Latest News

കളിക്കുന്നതിനിടെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ ഇസ്മാഈല്‍ - സുഹറ ദമ്പതികളുടെ മകന്‍ ഫഹീം (ആറ്) ആണ് മരിച്ചത്. ബാവ നഗര്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ്.[www.malabarflash.com]

സ്‌കൂള്‍ വിട്ട് വന്നശേഷം വീട്ടിനകത്ത് മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അയല്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ ബാക്കിവന്ന കയര്‍ കഴുത്തില്‍ കുരുങ്ങി മരണപ്പെടുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവ് ബഹ്‌റൈനിലാണ്. സഹോദരങ്ങള്‍: ഫാഇസ്, മുഹാസിയ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.