കൊല്ലം: ഇരവിപുരത്ത് വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ച് തീയിടാന്‍ ശ്രമിച്ചെന്നു പരാതി. വീടിന്റെ ഓടിളക്കി പെട്രോള്‍ ഒഴിച്ചെങ്കിലും യുവതി ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശി ഷിനു(25)നെ ഇരവിപുരം പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയുമായി പ്രണയിത്തിലായിരുന്ന ഷിനു വിവാഹം ആലോചിച്ചെത്തിയിരുന്നെങ്കിലും ജാതകത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു.
ഇതിനുശേഷവും ഷിനു പെണ്‍കുട്ടിയെ വിവാഹത്തിനു സമീപിച്ചെങ്കിലും സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യം കാരണമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു പോലിസ് പറഞ്ഞു.
No comments:
Post a Comment