തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലില്‍നിന്നു രക്ഷപ്പെട്ട തടവുകാര്‍ പിടിയില്‍. പാലോടിനു സമീപം അടുക്കുംതറയില്നിന്നാണ് സന്ധ്യ, ശില്‍പ്പ എന്നിവർ പിടിയിലായത്.[www.malabarflash.com]
തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.ജയില്‍ ചാടാനുള്ള പദ്ധതി ഇവര്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇതിന് ഇവര്‍ക്ക് തടവുകാരില്‍ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്റെയും സഹായം കിട്ടിയിട്ടുണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു.
അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുകയായിരുന്ന ഇവര്‍ ജയിലിന്റെ മുന്‍വശത്തു കൂടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം കരുതിയിരുന്നത്. ജയിലിനു മുന്നിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടുള്ള അന്വേഷണത്തില്‍ ഇവര്‍ ജയിലിന്റെ പിന്‍വശത്തുള്ള മുരിങ്ങയിലൂടെ കയറി മതിലിനു മുകളിലെത്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കണ്ടെത്തിയത്.
No comments:
Post a Comment