Latest News

അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അച്ഛന്റെ കുത്തേറ്റ പതിനാറുകാരൻ മരിച്ചു

കൊല്ലം: അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അച്ഛന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന പതിനാറുകാരൻ മരിച്ചു. ഇരവിപുരം സ്നേഹധാരാ നഗർ 182-ൽ വാടകയ്ക്ക് താമസിക്കുന്ന നിസാമിന്റെയും നെജ്മത്തിന്റെയും മകൻ മുനീർ ആണ് മരിച്ചത്. അന്നുതന്നെ പോലീസ് പിടിയിലായ നിസാം (45) ജയിലിലാണ്.[www.malabarflash.com]

ജൂൺ 21-ന് വൈകീട്ട് മൂന്നുമണിയോടെ ഇവർ താമസിച്ചിരുന്ന വാളത്തുംഗൽ കമ്പിക്കെട്ടിൽ തിരിക്കാനിക്കൽ തൊടിയിൽ വീട്ടിൽെവച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നിസാം ഭാര്യയെ വീടിന് പുറത്തുെവച്ച്‌ മർദിച്ചു. ഇതുകണ്ട് പിതാവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുനീറിന് കുത്തേറ്റത്.

സമീപത്തുകിടന്ന ബിയർ കുപ്പിയെടുത്ത് അടുത്തുണ്ടായിരുന്ന പോസ്റ്റിലടിച്ച് പൊട്ടിച്ചശേഷം മുനീറിന്റെ കാലിൽ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കാലിലെ ഞരമ്പ് മുറിഞ്ഞ് ചോരവാർന്നനിലയിൽ കിടന്ന മുനീറിനെ ഓടിക്കൂടിയ നാട്ടുകാർ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി. അവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരിച്ചു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞദിവസം മുനീറിന്റെ ഒരുകാൽ മുറിച്ചുമാറ്റിയിരുന്നു.

ജയിലിൽ കഴിയുന്ന നിസാമിനെ പിന്നീട് പോലീസ് കസ്റ്റഡിയിൽ വാങ്ങി, കുത്താൻ ഉപയോഗിച്ച കുപ്പിയുടെ ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. നിസാമിന്റെ പേരിൽ കൊലക്കുറ്റംചുമത്തി ഇരവിപുരം പോലീസ് കേസെടുത്തു.

കൊല്ലം കമ്പോളത്തിലെ മത്സ്യക്കച്ചവടക്കാരനാണ് നിസാം. വഞ്ചിക്കോവിലിലുള്ള ഒരു ഇരുചക്രവാഹന വർക്ക്‌ഷോപ്പിലെ ട്രെയിനിയായിരുന്നു മുനീർ. സഹോദരങ്ങൾ: സെയ്ദ് മുഹമ്മദ്, സമീന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.