മലപ്പുറം: കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയ്ക്ക് കുത്തേറ്റു. അരീക്കോട് എസ്‌ഐ നൗഷാദിനാണു കുത്തേറ്റത്.[www.malabarflash.com]
മലപ്പുറം അരീക്കോട് വിളയില്‍ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് എസ്‌ഐയും സംഘവും മഫ്ത്തിയിലെത്തിയത്. പിടികൂടിയ പ്രതിയെ വിലങ്ങുവയ്ക്കവെയാണ് എസ്‌ഐയ്ക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
വിലങ്ങുമായി ഓടിരക്ഷപ്പെട്ട പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കൈയ്ക്കു ഗുരുതരമായി പരിക്കേറ്റ എസ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
No comments:
Post a Comment