Latest News

മംഗളൂരു എയര്‍പോര്‍ട്ടില്‍ യുവാക്കളെ പീഡിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

കാസര്‍കോട്: ഗള്‍ഫില്‍ നിന്നുമെത്തിയ കാസര്‍കോട്ടെ യുവാക്കളെ മംഗളൂരു എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം പീഡിപ്പിച്ച അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.[www.malabarflash.com] 

കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ നാലോളം കാസര്‍കോട്ടെ യുവാക്കളെയാണ് സ്വര്‍ണ്ണ കടത്തു കാരെന്ന് മുദ്രകുത്തി നഗ്‌നരാക്കി മണിക്കൂറുകളോളം അധികൃതര്‍ പീഡിപ്പിച്ചത്. 

സംഭവത്തില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ മംഗളൂരു വിമാനത്താവളം വഴിയുളള യാത്ര ബഹിഷ്‌ക്കരിക്കാന്‍ ആഹ്വനം ചെയ്തു കൊണ്ടുളള പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്.
നിയമ വിരുദ്ധമായി വരുന്നവരെയല്ലാതെ, എല്ലാ പ്രവാസികളേയും പീഡിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പ്രവാസി സംഘടന നിര്‍ബന്ധിതമാകുമെന്ന് ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ അറിയിച്ചു.
കേരള പ്രവാസി സംഘം മംഗളൂരു ഏര്‍പോര്‍ട്ടില്‍ കസ്റ്റംസ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംഭവം ശ്രദ്ധയിപ്പെട്ട കേരള സര്‍ക്കാര്‍ സിവില്‍ വ്യോമയാന വകുപ്പ് മന്ത്രാലയത്തോട് ഈ വിഷയത്തില്‍ എത്രയും പെട്ടന്ന് ഗൗരവതരമായി ഇടപെടണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.