Latest News

വിദ്യാനഗര്‍ അല്‍ ഹുസ്‌ന അക്കാദമിയില്‍ 'അല്‍ബിദായ-19' സംഗമം സമാപിച്ചു

വിദ്യാനഗര്‍: ഉളിയത്തടുക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹുസ്‌ന എജ്യുക്കേഷനല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള അല്‍ ഹുസ്‌ന ഷീ അക്കാദമിയിലും വിദ്യാനഗര്‍ അല്‍ ഹുസ്‌ന അക്കാദമിയിലും പുതിയ അധ്യായന വര്‍ഷത്തേക്ക് അഫ്‌സലുല്‍ ഉലമ,+1 കൊമേഴ്സ്, സാക്കിയ ഇസ്ലാമിക് ശരീഅ ക്ലാസുകളിലേക്ക് അഡ്മിഷന്‍ പൂര്‍ത്തീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭം അല്‍ ബിദായ-19 സംഗമം സമാപിച്ചു.[www.malabarflash.com]

വിദ്യാനഗര്‍ ബി.സി.റോഡില്‍ ഇന്ത്യാഗേറ്റ് ബില്‍ഡിംഗിലെ അല്‍ ഹുസ്‌ന അക്കാദമി ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ സയ്യിദ് അലവി അല്‍ ഐദറൂസി തങ്ങളുടെ അദ്ധ്യക്ഷത്തില്‍ സയ്യിദ് കെ.എസ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്തു.

വര്‍ത്തമാന കാല സാഹചര്യത്തില്‍ ആധുനികതയിലമര്‍ന്ന് സോഷ്യല്‍ മീഡികളുടെ ചതിയിലകപ്പെട്ട് സ്വന്തം രക്ഷിതാക്കളെ കൈവിട്ടു പോകുന്ന ന്യൂജനറേഷന്‍ മകള്‍ക്കള്‍ക്ക് മത ഭൗതിക സമന്വയ വിദ്യാഭ്യാസം സമ്മാനിച്ച് മാതൃക സമൂഹത്തെ സൃഷ്ടിക്കുന്ന അല്‍ ഹുസ്‌ന അക്കാദമിയുടെ പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കുമ്പോല്‍ തങ്ങള്‍ അഭിപ്രായപെട്ടു. 

കബീര്‍ ഹിമമി ഗോളിയടുക്കം, ഹംസ സഅദി ചേരങ്കൈ, ഹാഫിസ് അബ്ദുല്ല മദനി പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്സനി സിലബസ് വിശദീകരിച്ചു. മന്‍സൂര്‍ മൗലവി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അഷ്റഫ് ആലംപാടി, കുഞ്ഞഹമ്മദ് മുട്ടത്തോടി സംബന്ധിച്ചു. അസ്മാഉല്‍ ഹുസ്‌ന മജ്‌ലിസിന് സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ നേതൃത്വം നല്‍കി. ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.