ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പെറുവിന്‍റെ ജയം. ഇതോടെ ഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും. പെറുവിനായി എഡിസണ്‍ ഫ്‌ളോറസ്, യോഷിമര്‍ യോട്ടന്‍, പോളോ ഗ്വെറേറോ എന്നിവര്‍ ഗോള്‍ നേടി.[www.malabarflash.com]
ഇരുപത്തിയൊന്നാം മിനുട്ടിലാണ് എഡിസന്‍ ഫ്ലോറെസ് പെറുവിനായി ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിയെട്ടാം മിനുട്ടില്‍ യോഷിമര്‍ യോട്ടന്‍ രണ്ടാം ഗോളും ഇന്‍ജുറി ടൈമില്‍ പൗലോ ഗ്വിറേറോ മൂന്നാം ഗോളും നേടി. ഒരു ഗോള്‍ മടക്കാന്‍ പെനാല്‍റ്റി കിക്കിലൂടെ ചിലിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ പെറുവിനെ തോല്‍പിച്ചിരുന്നു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ അര്‍ജന്‍റീനയും ചിലിയുമാണ് ഏറ്റുമുട്ടുക.

No comments:
Post a Comment