ചെന്നൈ: ജാതി മാറി വിവാഹം ചെയ്തതിന് യുവാവിനെയും ഗർഭിണിയായ ഭാര്യയെയും ഒരു സംഘമാളുകൾ കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാർ സ്വദേശി സോലൈരാജ്(24) ഭാര്യ ജ്യോതി(24) എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യോതി മൂന്ന് മാസം ഗർഭിണിയായിരുന്നു.[www.malabarflash.com]
അക്രമവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവിന്‍റെ നിർദേശത്തെ തുടർന്ന് ഒരുസംഘമാളുകൾ ചേർന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് സൂചന.
സോലൈരാജിന്‍റെ വീട്ടുകാർക്ക് ഇരുവരും തമ്മിലുള്ള വിവാഹത്തിൽ എതിർപുണ്ടായിരുന്നില്ല. സോലൈരാജിന്‍റെ കുടുംബ വീടിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഇരുവരെയും പുറത്ത് കാണാത്തതിനെ തുടർന്ന് സോലൈരാജിന്‍റെ മാതാവ് മുത്തുമാരി വീട്ടിലെത്തിയപ്പോൾ വെട്ടേറ്റു മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

No comments:
Post a Comment