Latest News

ഇനി മയക്കുമരുന്ന്​ ഉപയോഗിച്ച്​ വാഹനമോടിച്ചാലും കുടുങ്ങും

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ചാ​ല​ല്ലേ പോലീ​സ്​ ‘ഊ​തി​ച്ച്’ പി​ടി​ക്കൂ, മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര ചെ​യ്യാ​മ​ല്ലോ​യെ​ന്ന്​ ക​രു​തി ഇ​നി സു​ഖി​ക്കേണ്ട, ഇ​ത്ത​ര​ക്കാ​രെ കു​ടു​ക്കാ​നും പോലീ​സ്​ സം​വി​ധാ​നം വ​രു​ന്നു.[www.malabarflash.com]

മ​ദ്യ​പ​രേ​ക്കാ​ൾ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ന്നും അ​താ​ണ്​ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ത്ത​ര​ക്കാ​രെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ പോലീ​സും എ​ക്​​സൈ​സും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന്​ ഇ​പ​യോ​ഗം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​താ​യി​രു​ന്നു പോലീ​സി​നെ വ​ല​ച്ച​ത്. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ‘ഓറ​ൽ ഡ്ര​ഗ്​ ഡി​റ്റ​ക്ഷ​ൻ കി​റ്റ്​​’ വാ​ങ്ങാ​ൻ പോലീസ്​ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ‘ബ്രീ​ത്ത്​ അ​ന​ലൈ​സ​ർ’ ​ഉ​പ​യോ​ഗി​ച്ച്​ മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കു​ന്ന​തു​പോ​ലെ ഈ  ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ ഉ​ൾ​പ്പെ​ടെ ല​ഹ​രി വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ക​ണ്ടെ​ത്താ​നാ​വും.

മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്​ എ​ന്നി​വ​രു​ടെ ഉ​പ​യോ​ഗം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച വാ​ഹ​ന​സം​വി​ധാ​ന​വും വാ​ങ്ങാ​ൻ പോ​കു​ക​യാ​ണ്. ഇ​തി​നാ​യി പൊ​ലീ​സി​ന്​ 18 ല​ക്ഷം അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

നി​ല​വി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ പെട്ടെ​ന്ന്​ ക​ണ്ടെ​ത്താ​ൻ പോലീസി​​ന്​​ സം​വി​ധാ​ന​ങ്ങ​ളി​ല്ല. മ​യ​ക്കു​മ​രു​ന്നു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ന്​ എ​ക്​​സൈ​സ്​ വ​കു​പ്പ്​ നാ​ർ​ക്കോ​ട്ടി​ക്​ ടെ​സ്​​റ്റി​ങ്​ കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ത്​ അ​ത്ര​ക​ണ്ട്​ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.
 മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം തി​രി​ച്ച​റി​യാ​ൻ ഗു​ജ​റാ​ത്ത്​ പോലീ​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന ‘അ​ബോ​ൺ കി​റ്റ്​​’ എ​ക്​​സൈ​സ്​​ വ​കു​പ്പി​ന്​ ല​ഭ്യ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.