Latest News

അബുദാബി ബിഗ് ടിക്കറ്റ് ബംബര്‍; 20 കോടി മലയാളിക്ക്‌

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബംബറടിച്ചത് മലയാളിക്ക്‌. കൊല്ലം സ്വദേശിനി സ്വപ്നനായർക്കാണ് ബിഗ് ടിക്കറ്റിന്റെ 12 ദശലക്ഷം ദിർഹം (ഏകദേശം 20.7 കോടി ഇന്ത്യൻ രൂപ) ലഭിച്ചത്.[www.malabarflash.com]
ഒമ്പതുവർഷമായി കുടുംബസമേതം യു.എ.ഇ.യിലുള്ള സ്വപ്ന ജൂൺ ഒൻപതിന് എടുത്ത 217892 നമ്പർ ടിക്കറ്റിനാണ് നറുക്ക് വീണത്. ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തതെന്നും ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നതെന്നും സമ്മാന വിവരം അറിയിക്കാൻ വിളിച്ച സംഘാടകർക്ക് സ്വപ്ന മറുപടി നൽകി.

കുടുംബത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായി പണത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുമെന്ന് സ്വപ്‌ന നായര്‍ പറഞ്ഞു. ഭര്‍ത്താവ്: പ്രേം, അഞ്ചു വയസുള്ള ഒരു മകളുണ്ട് സ്വപ്‌നക്ക്.

രണ്ടാംസമ്മാനമായ ഒരുലക്ഷം ദിർഹം പാകിസ്താൻ സ്വദേശി സായിദ് ഷെഹ്‌സാദ് അലിക്ക് ലഭിച്ചു. പുതിയ ബി.എം.ഡബ്ല്യു.കാർ സമ്മാനമായി നേടിയത് ഇന്ത്യക്കാരനായ ഹൻസ് രാജ് മുകേഷ് ഭാട്യയാണ്. ഇന്ത്യക്കാരായ ജോസ് ആൻഡെ ഗോംസ് 90,000 ദിർഹത്തിന്റേയും സുരേഷ് എടവന 80,000 ദിർഹത്തിന്റേയും മാത്യു വർഗീസ് 70,000 ദിർഹത്തിന്റേയും സമ്മാനങ്ങൾക്ക് അർഹരായി. ബാക്കിയുള്ള രണ്ട് സമ്മാനങ്ങളും ഇന്ത്യക്കാർക്കാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.