ഗുരുഗ്രാം: പണം തട്ടിയെടുക്കാനായി ഭാര്യയെ കൊണ്ട് വ്യാജ ബലാത്സംഗ പരാതി കൊടുപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. യുനാനി ഡോക്ടറായ ഹസര്‍ ഖാനാണ് ഭാര്യയെ ഉപയോഗിച്ച് ബലാത്സംഗ പരാതി കൊടുത്തതിന് അറസ്റ്റിലായത്. മറ്റൊരു വ്യാജ ബലാത്സംഗ പരാതിയില്‍ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിനെതിരെയാണ് ഒടുവില്‍ ഇയാള്‍ പരാതി നല്‍കിയത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.[www.malabarflash.com]
ഹരിയാനയിലെ നുഹ് ജില്ലയില്‍ നിന്നുള്ളയാളാണ് ഹസര്‍ഖാനും ഭാര്യയും. 2016 ല്‍ ഇയാള്‍ ഒരു യുനാനി ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ റിസപ്ഷനിസ്റ്റായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.
മതപരിവര്‍ത്തനം നടത്തിച്ച ശേഷമാണ് വിവാഹം കഴിച്ചത്. ഒരു വര്‍ഷത്തിനുശേഷം ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ഇതിനിടയില്‍ ഹസന്‍ ഖാന്‍ ഒരു കേസില്‍ ജയിലിലായി.
ജൂണ്‍ 26ന് ഭാര്യ മനേസാര്‍ വനിതാ പോലീസ് സ്‌റ്റേഷനിലെത്തി താന്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്താനായി യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയ ശേഷം ഖാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതികളെ സമീപിച്ച് ഭാര്യയെ മജിസ്‌ട്രേറ്റ് ബലാത്സംഗം ചെയ്തതായി പരാതി നല്‍കി.
ഇതേക്കുറിച്ചറിഞ്ഞ ഖാന്റെ ഭാര്യ ഭയപ്പെടുകയും ബന്ധുവിനെയും കൂട്ടി മനേസര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഖാനെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്നെ ഉപയോഗിച്ച് നിരപരാധികളായ ആളുകള്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കുകയും ഇതിലൂടെ പണം സമ്പാദിക്കുകയും ചെയ്തിരുന്നതായി അവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

No comments:
Post a Comment