കൊച്ചി: വൈദ്യുത ലൈന്‍ പൊട്ടിവീണ് ഇനിയാര്‍ക്കെങ്കിലും അപകടമുണ്ടായാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു ഹൈക്കോടതി.[www.malabarflash.com]
മരിച്ചവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്കുന്നതുകൊണ്ടു പ്രശ്നം അവസാനിക്കുന്നില്ല. മനുഷ്യജീവന് അമൂല്യമാണ്. അതു നഷ്ടമാകാതിരിക്കാന്‍ ഗൗരവത്തോടുകൂടിയ ഇടപെടലാണു വേണ്ടതെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.
തിരുവനന്തപുരം പേട്ടയില്‍ കനത്ത മഴയത്തു പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്നു ഷോക്കേറ്റു രണ്ടു പേര് മരിച്ച സംഭവത്തെത്തുടര്‍ന്നു സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നിരീക്ഷണം.
മഴക്കാലമാണ്. അപകടങ്ങള്‍ ഉണ്ടാവുന്നതു തടയണം. ഹര്‍ജിയില്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെ കക്ഷി ചേര്‍ത്തു. സംസ്ഥാനത്തെ വൈദ്യുതി വിതരണ സുരക്ഷയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കാനുള്ള ചുമതല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഈ ഉദ്യോഗസ്ഥനായതിനാലാണു കക്ഷി ചേര്‍ക്കുന്നതെന്നു ഹൈക്കോടതി വ്യക്തമാക്കി. വെളളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

No comments:
Post a Comment