കാഞ്ഞങ്ങാട്: അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ കുഞ്ഞിക്കണ്ണന്‍- പത്മിനി ദമ്പതികളുടെ മകന്‍ അഭിലാഷ് (26) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകിട്ട് 3.30 മണിയോടെ മാണിക്കോത്ത് കെ എസ് ടി പി റോഡിലാണ് അപകടമുണ്ടായത്.
വയറിംഗ് ജോലിക്കാരനാണ്. അഭിലാഷ് ഓടിച്ച ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍: ഐശ്വര്യ, അപര്‍ണ.
No comments:
Post a Comment