Latest News

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ജീവന് സുരക്ഷാ ഉറപ്പാക്കണം: കെഎംസിസി

ദുബൈ: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ലാന്‍ഡിങ് ചെയ്യുന്നതിനിടയില്‍ റണ്‍വെയില്‍ നിന്നും തെന്നി മാറിയുണ്ടായഅപകടം പ്രവാസികളായ യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.[www.malabarflash.com] 

ഒന്‍പത് വര്‍ഷം മുമ്പ് 158 പേരുടെ ജീവന്‍ നഷ്ട്ടപ്പെട്ട വിമാന അപടകത്തിന്റെ വേദനിക്കുന്ന ഓര്‍മയില്‍ നിന്നും ഇന്നും ജനങ്ങള്‍ മുക്തരായിട്ടില്ല. സമാനമായ അപകടം തന്നെയാണ് കഴിഞ്ഞ ദിവസം മംഗലാപുരം വിമാനത്താവളത്തില്‍ ആവര്‍ത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയുടെ വ്യതാസത്തില്‍ വന്‍ ദുരന്തം ഒഴിവായത്. മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നവര്‍ വളരെ ഭീതിയോടെയാണ് ഈ അപകടങ്ങളെ നോക്കി കാണുന്നത് എന്ന് ദുബൈ കെഎം സിസി കാസറകോട് ജില്ലാ നേതൃ യോഗം അഭിപ്രായപ്പെട്ടു.
യാത്രക്കാരുടെ ജീവന് സുരക്ഷാ നല്‍കേണ്ട ഉത്തരവാദിത്വം എയര്‍പോര്‍ട്ട് അധികൃതര്‍ക്കും വിമാന കമ്പനിക്കുമാണ്. വിമാനത്താവളത്തിലെ അസൗകര്യങ്ങളോ, വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളോ, വിമാന ജീവനക്കാരുടെ ജോലിയിലെ പരിശീലനക്കുറവോ ഒന്നും യാത്രക്കാരുടെ ഭാഗത്ത് നിന്നും പരിഹരിക്കേണ്ട കാര്യങ്ങളല്ല. റണ്‍വെ വികസിപ്പിച്ച് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരാണ്.
സീസണുകളില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന നികുതിയും നല്‍കി യാത്ര ചെയ്യുന്ന പ്രവാസികളുടെ ജീവന് സുരക്ഷ നല്‍കേണ്ട പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും വിമാന കമ്പനികള്‍ക്കുമുണ്ട്. അധികൃതരുടെ ജാഗ്രത കുറവ് മൂലം ക്ഷണിച്ച് വരുത്തുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .
ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
സംസ്ഥാന ഓര്‍ഗ: സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍. ഹസൈനാര്‍ തോട്ടുംഭാഗം, അഫ്‌സല്‍ മെട്ടമ്മല്‍, സി എച് നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കാല്‍, കെ പി അബ്ബാസ് കളനാട്, യൂസുഫ് മുക്കൂട്, ഇ ബി അഹമ്മദ്, ഫൈസല്‍ മുഹ്‌സിന്‍, റാഫി പള്ളിപ്പുറം, ഫൈസല്‍ പട്ടേല്‍, ഹനീഫ് ബാവ , ഡോ. ഇസ്മായില്‍, പി.ഡി നൂറുദ്ധീന്‍, ശബീര്‍ കിഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ശബീര്‍ കൈതക്കാട്, ഖാലിദ് പാലക്കി, സിദ്ധിഖ് ചൗക്കി, ശിഹാബ് പാണത്തൂര്‍ ഷംസുദ്ദിന്‍, റഷീദ് അവയില്‍, ഇബ്രാഹിം ബെരികെ, ഷാഫി ചെര്‍ക്കള, സഫ്‌വാന്‍ അണങ്കൂര്‍, അബ്ദുല്ല ബെളിഞ്ച, സുലൈമാന്‍ എ ജി, സുബൈര്‍ അബ്ദുല്ല ശംസുദ്ദീന്‍ കാഞ്ഞങ്ങാട്, മുനീര്‍ ബെരിക, യൂസുഫ് ഷേണി, സുബൈര്‍ കെ എം കെ എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ് നന്ദി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.