തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി നിര്‍മിച്ചു വില്പന നടത്തുന്ന സംഘത്തിന്റെ തലവനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ രാമന്തളി കുന്നരു സ്വദേശി വള്ളുവക്കണ്ടി വീട്ടില്‍ വി.രാജീവ (55) നെയാണ് ചൊവ്വാഴ്ച വൈകുന്നേരം പയ്യന്നൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ചോദ്യംചെയ്തപ്പോള്‍ മൂവാറ്റുപുഴയിലെ ഗോഡൗണിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം മൂവാറ്റുപുഴയിലെത്തി ഗോഡൗണ്‍ റെയ്ഡ് ചെയ്തു പത്തു ലക്ഷത്തിലേറെ രൂപയുടെ വ്യാജബീഡി ശേഖരം കണ്ടെടുത്തു. ശിവകാശിയില്‍ അച്ചടിച്ച ലക്ഷക്കണക്കിന് ലേബലുകളും കെട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ രാജീവനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ രാജീവനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നും വാങ്ങുന്ന ബീഡി വ്യാജ ലേബല്‍ പതിച്ച് കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വില്പന നടത്തിവരികയായിരുന്നു. 35 വര്‍ഷമായി വ്യാജബീഡി വില്പന നടത്തിവരുന്ന ഇയാള്‍ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായി പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് വ്യാജ ദിനേശ്ബീഡി വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണു രാജീവനെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment